പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കും കഴിയുന്നില്ലേ?

തിരുവനന്തപുരം: മാങ്ങാ മോഷണം മുതൽ മർദ്ദനവും പീഡനവും വരെ പോലീസ് പ്രതികളാകുന്ന കേസുകൾ അടുത്തകാലത്തായി സംസ്ഥാനത്ത് വർധിച്ചുവരികയാണ്. കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ നാല് പീഡനകേസുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. പോലീസ് സേനയെ വികൃതമാക്കുന്ന ഇക്കൂട്ടരെ നിയന്ത്രിക്കാൻ ആഭ്്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും സാധിക്കുന്നില്ലെന്നാണ് ആരോപണം.

കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈക്കരുത്ത് കാണിക്കരുതെന്ന് പോലീസ് മേധാവികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് നിർദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ എല്ലാ ജില്ലകളിലും പോലീസുകാർ പ്രതികളായി വരുന്ന കേസുകൾ വർധിക്കുന്നതാണ് ഇപ്പോൾ കാണാനാകുന്നത്. പത്തനംതിട്ടയിൽ പണംവെച്ചുള്ള ചീ്ട്ടുകളി നടത്തിയത് എ.ആർ.ക്യാമ്പിലെ എസ്.ഐയും പാലക്കാട്ട് വാഹനപരിശോധനക്കിടെ യാത്രക്കാരെ മർദ്ദിച്ചത് വാളയാർ സിഐയും കോട്ടയത്ത് മാങ്ങാമോഷ്ടിച്ചതിനും ഇടുക്കിയിൽ പണംതട്ടിയെടുത്തതിനും തൃശൂരിൽ ലൈംഗിക പീഡനശ്രമം നടത്തിയതിനും സിപിഒമാർക്കെതിരെയും കേസുണ്ട്.

ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ സൈനികനെയും മർദ്ദിച്ച സംഭവം ഉണ്ടായത് കൊല്ലത്തും വിദേശത്ത് നിന്നെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ചത് തിരുവനന്തപുരത്തുമാണ്. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പോലീസ് സറ്റേഷനിലെ സിഐ പി.ആർ.സുനുവിനെ സ്റ്റഷനിലെത്തിയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ഭർത്താവ് ഒരു കേസിൽ ജയിലിലായ സമയത്ത് പരാതിക്കാരിയുടെ വീട്ടിൽ വെച്ച് സുനുവിന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയൊണ് ആരോപണം. മൂന്ന് ക്രിമിനൽ കേസുകളും എട്ടുവകുപ്പ് തല അന്വേഷണവും ശിക്ഷാതല നടപടികളും ഇയാൾക്കെതിരായുണ്ട്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു തന്നെ സുനു സ്ഥിരം കുറ്റവാളിയാണെന്ന് പറഞ്ഞുവെങ്കിലും പരാതിയിൽ അവ്യക്തത ഉള്ളതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. വയനാട്ടിൽ പീഡനക്കേസിൽ ഇരയായ പ്രായൂപൂർത്തിയാകാത്ത കുട്ടിയെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോൾ ഗ്രേഡ് എ.എസ്.ഐ ആണ് അതിക്രമം കാണിച്ചത്. അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജെ ബാബുവാണ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കോഴിക്കോട്ട് പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയത് കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദാണ്. സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ പോക്‌സോ കേസ് എടുക്കേണ്ടി വന്നു. കുട്ടികളുടെ അമ്മക്കെതിരെയും ഇയാൾ അതിക്രമം കാണിച്ചതിന് വേറെ കേസുണ്ട്.

എല്ലാ ജില്ലയിലും പോലീസുകാർ പ്രതികളായ കേസുകൾ വന്നതോടെ പൊതുജനങ്ങളും ഏറെ ഭയപ്പാടിലാണ്. പോലീസിലെ ക്രിമിനലുകളോട് ദയയും ദാക്ഷണ്യവും ഉണ്ടാകില്ലന്ന് തുടർച്ചയായി മുഖ്യമന്ത്രിയും ഡിജിപിയും ഉൾപ്പെടയുള്ള ഭരണാധികാരികൾ പറയുന്നുണ്ടെങ്കിലും പോലീസിലെ ക്രിമിനലുകൾക്ക് ഇതൊന്നും ബാധകമല്ലെന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *