പൊന്ന് തൊട്ടാല്‍ പൊള്ളും

സ്വര്‍ണവില സര്‍വകാല റോക്കോഡിലെത്തി.പവന് വില 46,480 രൂപയായി.പവന് 600 രൂപയാണ് ബുധനാഴ്ച കൂടിയത്. നവംബറില്‍ സ്വര്‍ണത്തിന്റെ വിലയില്‍ തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം 28ന് രേഖപ്പെടുത്തിയ 45,920 രൂപയായിരുന്നു ഇതിന് മുന്‍പ് സ്വര്‍ണത്തിന് രേഖപ്പെടത്തിയ ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 75 രൂപയാണ് ഗ്രാമിന് ബുധനാഴ്ച കൂടിയത്.

രാജ്യന്തരവിപണയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ഇവിടെയും റേക്കോഡ് വില രേഖപ്പെടുത്താന്‍ ഇടയാക്കിയത്. 2020 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. ഇസ്രയേല്‍-പലസ്തീന്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് വില കുറയുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ അമേരിക്കയില്‍ പലിശനിരക്ക് കുറയുന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും തന്നെയില്ല.

ഇപ്പോഴത്തെ നിരക്ക് തുടരാനാണ് സാധ്യതയെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചില സന്ദേശങ്ങളും പുറത്തുവന്നത് വിപണിക്ക് തിരിച്ചടിയായി.ഇതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ചൈനയില്‍ പടരുന്ന ന്യൂമോണിയ വാര്‍ത്തകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ നിറയുന്നതും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുന്നതാണ് പെട്ടെന്ന് സ്വര്‍ണ വിലയില്‍ കുതിപ്പിന് കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *