നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: 2016ലെ നോട്ട് നിരോധനം,വ്യാജ കറൻസിയും തീവ്രവാദ ഫണ്ടിംഗിനെയും ചെറുക്കുന്നതിനുള്ള നടപടിയാണെന്ന് കേന്ദ്രസർക്കാർ. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനു കൂടിയുള്ള ഫലപ്രദമായ മാർഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് പഠിച്ച് അതിനുശേഷം കൃതൃമായ പരിഹാരമായാണ് നടപടിയെടുത്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ പ്രകാരമാണ് നോട്ട് നിരോധിക്കാൻ തീരുമാനമെടുത്തതെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു
നോട്ട് നിരോധിച്ച്ട്ട് ആറു വർഷമാകുമ്പോൾ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി രൂപ മാത്രമായിരുന്ന പൊതുജനത്തിന്റെ കൈവശമുള്ള കറൻസി ഇന്ന് രാജ്യത്ത് 30 ലക്ഷം കോടിയോളമാണ്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്കെന്നാണ്് പ്രതിപക്ഷം പറയുന്നത്.

2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്ട്രേഷൻ റദാക്കിയെന്നാണ് കേന്ദ്രത്തിന്റെ വാദം. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നുവെന്നും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിന് കാരണമായി നോട്ട് നിരോധനം മാറുമെന്നും കേന്ദ്രം അവകാശപ്പെടുന്നു..

Leave a Reply

Your email address will not be published. Required fields are marked *