നരെയ്‌ന്റെ ഇഷ്ടകഥാപാത്രങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പവിത്രാലക്ഷ്മി

കൊച്ചി: അദൃശ്യം സിനിമയില്‍ അഭിനയിക്കാനായത് ഭാഗ്യമാണെന്ന് നടി പവിത്രാലക്ഷ്മി. മൂന്നാമത്തെ സിനിമയില്‍ തന്നെ ഒരേസമയത്ത് രണ്ട് ഭാഷകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

മറ്റ് രണ്ട് സിനിമകളെപ്പോലെ ഇതിലും വലിയൊരു താരനിരയുണ്ട്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച് തഴക്കമുള്ളവരുടെ ഒപ്പം അഭിനയിക്കാനായി. ചിന്തിക്കാനാകാത്ത ഒരു കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ കിട്ടിയിരിക്കുന്നതെന്നും പവിത്ര വ്യക്തമാക്കി. വലിയൊരു വെല്ലുവിളി ആയിരുന്നു അത്. തമിഴില്‍ ഇത്രയും വര്‍ഷം നിന്നിട്ട് ഉല്ലാസം ചെയ്യുമ്പോള്‍ അത് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു.

നരെയ്ന്‍ അടിപൊളി ആണ്. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ കണ്ട് വളര്‍ന്ന ആള്‍. അഞ്ചാതെയും വിക്രമും ക്ലാസ്‌മേറ്റുമടക്കമുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഫോര്‍ ദ പീപ്പിളും ക്ലാസ്‌മേറ്റുമാണ് തനിക്ക് അ്‌ദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ ഇഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *