ഇതര സംസ്ഥാന ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി. 52 കാരനായ ലോഡ്ജുടമ അറസ്റ്റിൽ.

വണ്ടൂർ: ഒൻപതു വയസുള്ള ഇതര സംസ്ഥാന ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ 52 കാരനായ ലോഡ്ജുടമ അറസ്റ്റിൽ. വണ്ടൂർ കണ്ടമംഗലം സ്വദേശി, പുന്നപ്പാല വീട്ടിൽ സൈതാലിക്കുട്ടിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വണ്ടൂർ പോലീസ് കേസെടുത്തത്.

ഒൻപത് വയസ്സുള്ള ആസാം സ്വദേശിയായ കുട്ടിയെ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി. മൂന്നാം തവണ കുട്ടിയേ ഇയാൾ മുറിയിലേക്ക് വിളിപ്പിച്ചു ബലമായി പീഡിപ്പിക്കുന്നതിനിടെ കുട്ടി ഓടി രക്ഷപ്പെട്ട് അമ്മയോട് പോയി, വിവരം പറയുകയായിരുന്നു. പോക്‌സോ വകുപ്പാണ് പ്രതിക്കു മേൽ ചുമത്തിയതെന്ന് വണ്ടൂർ സിഐ ഇ ഗോപകുമാർ പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *